രാജ്യത്ത് 2,11,298 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

0
70

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,11,298 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,847 പേർ കോവിഡ് മൂലം മരിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് മരണസംഖ്യ നാലായിരത്തിൽ താഴേ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളിൽ 2,83,135 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 2,73,69,093 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,46,33,951 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,15,235 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 24,19,907 സജീവ രോഗികളുണ്ട്.രാജ്യത്ത് ഇതുവരെ 20,26,95,874 ഡോസ് വാക്‌സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലീഗ് പിളരുന്നു, ഞെട്ടിത്തരിച്ച് കുഞ്ഞാലിക്കുട്ടി