കോവിഡ് വ്യാപനം; കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബഹ്‌റൈൻ

0
70

 

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ബഹ്‌റൈനിൽ രണ്ടാഴ്ചക്കാലത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

വർധിച്ച കോവിഡ് കേസുകളും മരണങ്ങളും നേരിടാനായി ഇത്തരമൊരു നടപടി. ഷോപ്പിംഗ് മാളുകൾ, റീടെയ്ൽ സ്‌റ്റോറുകൾ, റെസ്റ്ററോന്റുകൾ. കോഫി ഷോപ്പുകൾ എന്നിവ രണ്ടാഴ്ചത്തേക്ക് അടച്ചിടും.ജിം, സലൂണുകൾ, സ്പാ, സിനിമാ തീയേറ്ററുൾ, സ്‌കൂളുകൾ എന്നിവയും അടക്കും. നിയന്ത്രണങ്ങൾ വ്യാഴാഴ്ച അർധരാത്രി 12 ന് പ്രാബല്യത്തിൽ വരും. ജൂൺ 10 വരെയാണ് നിയന്ത്രണം.

സൂപ്പർമാർക്കറ്റ്, കോൾഡ് സ്‌റ്റോർ, പഴംപച്ചക്കറി കടകൾ, മത്സ്യ, മാംസ കടകൾ, ബേക്കറികൾ, പെട്രോൾ പമ്പുകൾ, സ്വകാര്യ ആശുപത്രികൾ, ഫാർമസികൾ, ടെലികമ്മ്യൂണിക്കേഷൻ ഷോപ്പുകൾ, ബാങ്ക്, മണി എക്‌സ്‌ചേഞ്ച്, സ്വകാര്യ കമ്പനികളും ഓഫീസുകളും, നിർമ്മാണ മേഖല, ഫാക്ടറികൾ തുടങ്ങിയവക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്.

വീടുകളിൽ കുടുംബ സംഗമങ്ങൾ വിലക്കി. സമ്മേളനങ്ങളും എല്ലാ ഒത്തുചേരലുകളും നിരോധിച്ചു. സർക്കാർ ഓഫീസുകളിൽ 30 ശതമാനം മാത്രം ജോലിക്കാരെ പാടുള്ളൂ. കോവിഡ് മഹാമാരി കൈാര്യം ചെയ്യുന്ന ദേശീയ കർമ്മസമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്.