പ്ലസ് വൺ പരീക്ഷ നടത്താനുള്ള നിർദേശം പൊതു വിദ്യാഭ്യാസ വകുപ്പിന് നൽകി: മുഖ്യമന്ത്രി

0
83

 

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓണാവധി അടുപ്പിച്ചു നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷ നടത്തിപ്പിന്റെ ക്രമീകരണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു. പരീക്ഷ നടത്തരുതെന്ന പല അഭിപ്രായങ്ങൾ നിലനിൽക്കെയാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.

എസ് എസ്എൽസി , ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് നിർദ്ദേശിക്കപ്പെട്ട അധ്യാപകർ കൊവിഡ് ഡ്യുട്ടിക്ക് ഉണ്ടെങ്കിൽ അവരെ ഒഴിവാക്കും. ഓൺലൈൻ അഡ്വൌസിന്റെ വേഗത വർധിപ്പിക്കാൻ പിഎസ്സിക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.