ബ്ലാക്ക് ഫംഗസ് : കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നെത്തിച്ചു

0
81

 

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ലാക്ക് ഫംഗസ് ബാധിതരായ വൃക്കരോഗികൾക്കു നൽകുന്ന ലൈപോസോമൽ ആംഫോടെറിസിൻ മരുന്ന് 50 വൈൽ മരുന്ന് എത്തിച്ചു.

ബ്ലാക്ക് ഫംഗസ് ബാധിതർക്ക് നൽകുന്ന ആംഫോടെറിസിൻ എന്ന മരുന്നും സ്റ്റോക്കുണ്ട്. ബ്ലാക്ക് ഫംഗസ് (മ്യൂക്കോർ മൈകോസിസ്) ബാധിച്ച മൂന്നു പേർക്കു കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.

ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലക്കാർ ഉൾപ്പെടെ 18 പേരാണ് ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ  ചികിത്സയിലുള്ളത്.