Sunday
11 January 2026
28.8 C
Kerala
HomeIndiaലക്ഷദ്വീപ് ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ലക്ഷദ്വീപ് ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

 

പുതിയ തീരുമാനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ. ലക്ഷദ്വീപ് ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പ്രഫുൽ പട്ടേലിന് താൽപര്യമില്ലാത്ത ഉദ്യോഗസ്ഥരെയാണ് സഥലം മാറ്റിയത്.

അതേസമയം, പ്രതിഷേധങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഇന്ന് ദ്വീപ് കളക്ടർ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം നാല് മണിക്ക് കൊച്ചിയിലാണ് യോഗം വിളിച്ചിരിക്കുന്നത്.ബിജെപി, കോൺഗ്രസ്, എൻസിപി പാർട്ടികളിലെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. സർക്കാർ സംവിധാനങ്ങൾ യോഗത്തിൽ പങ്കെടുക്കില്ല. ഓൺലൈനായാണ് യോഗം നടക്കുക.

ദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നടത്തിവരുന്ന ഭരണപരിഷ്‌കാരങ്ങൾക്കെതിരെ ഉയരുന്ന ജനപ്രക്ഷേഭം ചർച്ച ചെയ്യാനാണ് യോഗം. കളക്ടർ, അഡ്മിനിസ്‌ട്രേറ്ററുടെ അഡൈ്വസർ എന്നിവരാണ് നിലവിൽ ദ്വീപിലുള്ളത്.

ലീഗ് പിളരുന്നു, ഞെട്ടിത്തരിച്ച് കുഞ്ഞാലിക്കുട്ടി

RELATED ARTICLES

Most Popular

Recent Comments