ഡിസിസി പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠൻ എംപി രാജിവച്ചു

0
77

 

പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠൻ എംപി രാജിവച്ചു. ഇരട്ടപദവി ഒഴിവാക്കാനാണ് രാജി എന്നാണ് വിശദീകരണം.

തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത പരാജയത്തെ തുടർന്ന്‌ ശ്രീകണ്ഠൻ സ്ഥാനം ഒഴിയണമെന്ന ആവശ്യം ഉയർന്നിരുന്നു. എ വി ഗോപിനാഥ് അടക്കമുള്ള ജില്ലാ നേതാക്കൾ ഈ ആവശ്യമുന്നയിച്ചിരുന്നു.

രാജിക്കത്ത് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അയച്ചുവെന്ന് വി കെ ശ്രീകണ്ഠൻ അറിയിച്ചു. ഇന്ന് തന്നെ രാജി അംഗീകരിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് വി കെ ശ്രീകണ്ഠൻ പറഞ്ഞു.