ലക്ഷദ്വീപിൽ വീണ്ടും പിരിച്ചുവിടൽ; ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ അഡ്മിനിസ്‌ട്രേറ്ററുടെ നിർദ്ദേശം

0
66

പ്രതിഷേധം പുകയുമ്പോഴും ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികൾ തുടരുന്നു. കാര്യക്ഷമതയില്ലാത്ത ആളുകളെന്ന് പറഞ്ഞ് കൂടുതൽ ജീവനക്കാരെ പിരിച്ചിവിടാനുള്ള നീക്കം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ആരംഭിച്ചു.

ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ അഡ്മിനിസ്ട്രേറ്റർ നിർദ്ദേശം നൽകി. കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് നടപടി. എല്ലാ നിയമനരീതികളും പുനഃപരിശോധിക്കണമെന്നും അറിയിച്ചിട്ടുണ്ട്.