Monday
12 January 2026
23.8 C
Kerala
HomeEntertainmentഒ.എൻ.വി. സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്

ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്

 

ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

നാൽപ്പത് വർഷമായി ചലച്ചിത്ര ഗാനരചനയിൽ സജീവമാണ് വൈരമുത്തു. ഏഴായിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

പ്രഭാവർമ്മ, ആലങ്കോട് ലീലാ കൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവർ അടങ്ങിയ സമിതിയാണ് ഒ.എൻ.വി. സാഹിത്യ പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്. കഴിഞ്ഞ വർഷത്തെ പുരസ്‌കാരം ഡോ. എം. ലീലാവതിക്കാണ് ലഭിച്ചിരുന്നത്. ഇത് വൈരമുത്തുവിന്റെ അഞ്ചാമത്തെ പുരസ്‌കാരമാണ്. വൈരവുത്തുവിന് 2003 ൽ പദ്മശ്രീയും 2014 ൽ പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments