പൂന്തുറ ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

0
55

പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി ബോട്ട് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.പൂന്തുറ സ്വദേശി ഡേവിഡ്സൺ ആണ് മരിച്ചത്.മൃതദേഹം അടിമലത്തൂറയിൽ നിന്നാണ് കണ്ടെത്തിയത്.

കാണാതായ പൂന്തുറ-വിഴിഞ്ഞം സ്വദേശികളായ ശെൽവിയർ, ജോസഫ് എന്നിവർക്കായുള്ള തെരച്ചിൽ തുരുകയാണ്. രക്ഷാപ്രവർത്തനത്തിൽ ഏഴ് പേരെ കോസ്റ്റ്ഗാർഡ് രക്ഷപെടുത്തി.

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാവനും മന്ത്രി ആന്റണി രാജുവും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കാണാൻ എത്തിയിരുന്നു.

‘ഇന്നല രാത്രി തന്ന രക്ഷാപ്രവർത്തനത്തിനുള്ള മുഴുവൻ നടപടികളും തുടങ്ങിയിരുന്നു. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും’. സജി ചെറിയാൻ പറഞ്ഞു.

കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. നാവിക സേനയുടെ ഡോമിയർ വിമാനവും രക്ഷാപ്രവർത്തനത്തിനെത്തും. കോസ്റ്റ്ഗാർഡിന്റെ രണ്ട് കപ്പലുകൾ ഉൾക്കടലിൽ തെരച്ചിൽ നടത്തുന്നുണ്ടെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.