സംസ്ഥാനത്ത് കീം പ്രവേശന പരീക്ഷ ജൂലൈ 24 ന് നടത്തും

0
56

സംസ്ഥാനത്ത് കീം പ്രവേശന പരീക്ഷ ജൂലൈ 24 ന് നടത്തും. കൊവിഡ് മാനദണ്ഡം പാലിച്ചാകും പരീക്ഷ നടത്തുക.പരീക്ഷ സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. കോവിഡ് വ്യാപനം ഒഴിവാക്കാൻ ഒരു സെന്ററില്‍ പരമാവധി 300 പേരെ മാത്രമേ അനുവദിക്കൂ.

അപേക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയും താലൂക്കും തെരഞ്ഞെടുക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഏറ്റവും അടുത്തുള്ള പരീക്ഷാ കേന്ദ്രം ഇതുവഴി തെരഞ്ഞെടുക്കാനാകും.