BREAKING…ലക്ഷദ്വീപിൽ ഇന്റർനെറ്റ് ഭാഗികമായി നിരോധിച്ചു, ഓൺലൈൻ വാർത്താമാധ്യമങ്ങൾക്കും വിലക്ക്

0
93

അനിരുദ്ധ്.പി.കെ.

ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടത്തുന്ന അധിനിവേശ പ്രവർത്തനങ്ങൾ തുടരുന്നു. ദ്വീപിലെ പശു വളർത്തൽ, ബീഫ് എന്നിവ നിരോധിച്ചതിന് പിന്നാലെ ലക്ഷദ്വീപിൽ ഇന്റർനെറ്റ് നിരോധിച്ചു. ദ്വീപിലെ വാർത്തകളും പ്രതിഷേധങ്ങളും പുറംലോകം അറിയുന്നതിന് സോഷ്യൽ മീഡിയയെയാണ് ആശ്രയിക്കുന്നത്. ഇത് കണക്കിലെടുത്താണ് ഇന്റെർനെറ്റിന് സൗകര്യം ഭാഗികമായി നിരോധിച്ചത്. കോവിഡ് കണക്കുകൾ അപ്ഡേറ്റ് ചെയ്യുന്ന വേളയിൽ മാത്രമാണ് ദ്വീപിൽ ഇപ്പോൾ ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നത്. പൊതുജനങ്ങൾക്ക് ഈ സമയം വളരെ കുറഞ്ഞ സ്പീഡിലും, ബഫറിങ് സമയം കൂടിയ അവസ്ഥയിലും മാത്രമാണ് ഇന്റർനെറ്റ് ലാഭയമാകുന്നത്. ലക്ഷദ്വീപിന്റെ പല മേഖലയിൽ പൂർണമായും സേവനം നിലച്ച അവസ്ഥയിലാണ്.സോഷ്യൽ മീഡിയ വഴി ദ്വീപിന് ലഭിക്കുന്ന പൊതുജന പിന്തുണ കൂടി കണക്കിലെടുത്താണ് ഇപ്പോൾ ഭാഗിക നിരോധനം. കോവിഡ് സാഹചര്യമായതിനാൽ മാത്രമാണ് പൂർണമായും നിരോധിക്കാത്തത് എന്നും ദ്വീപ് നിവാസികൾ വ്യക്തമാക്കി.

ഇന്റർനെറ്റ് സേവനം ഭാഗികമായി റദ്ധാക്കിയതിന് പിന്നാലെ ഓൺലൈൻ വാർത്ത മാധ്യമങ്ങളുടെ പ്രവർത്തനവും സർക്കാർ വിലക്കിയിരിക്കുകയാണ്. ദ്വീപ് ഡയറി ഉൾപ്പടെയുള്ള ഓൺലൈൻ വാർത്ത മാധ്യമങ്ങളെയാണ് വിലക്കിയത്. സർക്കാരിനെതിരെയുള്ള വാർത്തകൾ പുറം ലോകത്തെ അറിയിക്കുന്നു എന്നതാണ് നിരോധനത്തിന് പിന്നിൽ. അമിത് ഷായുടെ മകന്റെ ബിസിനസ് സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനാണ് ഇപ്പോൾ പട്ടേലിനെ മുൻ നിർത്തിയുള്ള ഈ നീക്കം. മാൽദീവ്‌സും, മൗറീഷ്യസും പോലെ ലക്ഷദ്വീപിനെ ഒരു കച്ചവട കേന്ദ്രമാക്കിമാറ്റി ആ നാടിന്റെ തനത് സംസകാരത്തെയും അവിടുത്തെ ജനങ്ങളെയും തുരത്താനുമുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.