ചെക്ക്പോസ്റ്റ് ക്രോസ്ബാറില്‍ തലയിടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം, ദൃശ്യങ്ങൾ പുറത്ത്

0
103

ചെക്ക്പോസ്റ്റിലെ ക്രോസ് ബാറില്‍ തലയിച്ചു വീണ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പിന്‍സീറ്റിലിരുന്ന യാത്രക്കാരനാണ് മരിച്ചത് തെലങ്കാനയിലെ തലപൂര്‍ ജില്ലയിലെ ജന്നാരം മണ്ഡലിലാണ് സംഭവം. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചെക്ക് പോസ്റ്റിലേയ്ക്ക് അമിത വേഗത്തില്‍ എത്തിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. യുവാക്കള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും കണക്കിലെടുത്തില്ല. ബൈക്ക് ഓടിച്ചയാള്‍ ക്രോസ് ബാറിന് സമീപമെത്തിയപ്പോള്‍ തല കുനിച്ചെങ്കിലും പിന്നിലിരുന്നയാളുടെ തല ഇടിക്കുകയായിരുന്നു. ഈ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

https://www.youtube.com/watch?v=yew7oFMGePQ