പ്രശസ്ത സാമൂഹ്യശാസ്ത്ര ഗവേഷക ഡോ. കെ. ശാരദാമണി അന്തരിച്ചു

0
60

പ്രശസ്ത സാമൂഹ്യശാസ്ത്ര ഗവേഷക ഡോ. കെ. ശാരദാമണി (93) അന്തരിച്ചു. കേരള പഠനത്തിൽ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.തിരുവനന്തപുരത്ത് കവടിയാറിലുള്ള വസതിയിലായിരുന്നു അന്ത്യം.

1961 മുതൽ ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാനിങ് വിഭാഗത്തിൽ പ്രവർത്തിച്ചു. 1988ൽ വിരമിച്ചു.

കേരളത്തിലെ പുലയസമുദായത്തെക്കുറിച്ചായിരുന്നു ആദ്യകാലപഠനം ( Emergence of a slave caste: Pulayas of Kerala) . 1980കളിൽ സ്ത്രീപ്രസ്ഥാനത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ മുൻ പ്രസിഡണ്ടായിരുന്നു

. തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ പരിണാമത്തെക്കുറിച്ച് അവരെഴുതിയ പുസ്തകം ( Matriliny Transformed: Family, Law and Ideology in 20th Century Travancore ) ഏറെ ശ്രദ്ധേയമാണ്.പത്തോളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജനയുഗത്തിന്റെ ആദ്യ പത്രാധിപർ എന്നറിയപ്പെട്ടിരുന്ന പരേതനായ എൻ ഗോപിനാഥൻ നായരാ (ജനയുഗം ഗോപി) ണ് ഭർത്താവ്.ഡോ. ജി ആശ, ജി അരുണിമ (കെസിഎച്ച്ആർ ഡയറക്ടർ) എന്നിവർ മക്കൾ.