കൊവിഡ് രോഗികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം, ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്‌സിമീറ്ററുകള്‍ ഉപയോഗിക്കരുത് : മുഖ്യമന്ത്രി

0
59

 

കൊവിഡ് രോഗികളുടെ ശരീരത്തിന്റെ ഓക്‌സിജന്‍ നില മനസിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ടത് ആണെന്നും അതിനാൽ ഗുണനിലവാരമില്ലാത്തതും കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങി ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ഗുണനിലവാരമില്ലാത്തതും കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പള്‍സ് ഓക്‌സിമീറ്ററുകള്‍ വിപണയിൽ വില്പന നടത്തുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്നും മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ പള്‍സ് ഓക്‌സിമീറ്റര്‍ മാത്രമേ വാങ്ങാവൂ. ആ പട്ടിക ഉടനെ പരസ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.