ഇന്ത്യയിൽ 2,08,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 4,157 മരണം

0
59

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,08,921 പേർക്ക്. 4,157 പേർ കോവിഡ് മൂലം മരിച്ചു. 2,95,955 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 2,71,57,795 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,43,50,816 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,11,388 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 24,95,591 സജീവ രോഗികളുണ്ട്.
രാജ്യത്ത് ഇതുവരെ 20,06,62,456 വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.