അധികാരത്തിലുള്ള അജ്ഞരായ വര്‍ഗീയവാദികള്‍ ലക്ഷദ്വീപിനെ നശിപ്പിക്കുന്നു: രാഹുല്‍ഗാന്ധി

0
72

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ചു ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സമുദ്രത്തിലെ ഇന്ത്യയുടെ രത്‌നമാണ് ലക്ഷദ്വീപ്.

അധികാരത്തിലുള്ള അജ്ഞരായ വര്‍ഗീയവാദികള്‍ ലക്ഷദ്വീപിനെ നശിപ്പിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിനെതിരെ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും ട്വീറ്റിലുണ്ട്.

ലക്ഷദ്വീപിലെ ജന​ങ്ങളോട്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്ത് വന്നിരുന്നു. അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ര്‍ പ​ദ​വി​യി​ല്‍നിന്ന്​​ പ്ര​ഫു​ല്‍ പ​​ട്ടേ​ലി​നെ തിരിച്ചുവിളിക്കണമെന്ന ആവശ്യമാണ് പ്രിയങ്ക ഉന്നയിച്ചത്.

ലക്ഷദ്വീപിന്‍റെ സമാധാനവും സംസ്​കാരവും നശിപ്പിക്കുക മാത്രമല്ല, അന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി ദ്വീപിലെ ജനസമൂഹത്തെ പീഡിപ്പിക്കുകയാണ്​ പ​ട്ടേല്‍ ചെയ്യുന്നതെന്ന്​ കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി അജയ്​ മാക്കന്‍ വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.