ലോകംമുഴുവന്‍ മഹാമാരിയിൽ തളര്‍ന്നിരിക്കുമ്പോഴും സഹജീവികളോട് ഇത് ചെയ്യാന്‍ നിങ്ങൾക്കുമാത്രമേ സാധിക്കു ; സീതാര കൃഷ്ണകുമാർ

0
80

ലോകം മുഴുവന്‍ മഹാമാരിക്ക് മുന്നില്‍ നിസ്സംഗതരായി നോക്കിനില്‍ക്കുമ്പോള്‍ നാളെ എന്താകുമെന്ന് ആശങ്കപെടുമ്പോൾ ലക്ഷദ്വീപില്‍ നടക്കുന്നത് അത്ര സുഖകരമായ കാര്യങ്ങളല്ല. കൊറോണ ലോകം മുഴുവന്‍ പിടിമുറുക്കുമ്പോഴും ലക്ഷദ്വീപില്‍ ഒരു ചെറുസന്ദര്‍ശനം പോലും അത് നടത്തിയിരുന്നില്ല. ഒരൊറ്റ കൊറോണ കേസ്സ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ വേണ്ടത്ര സുരക്ഷാ മുന്‍കരുതലൊക്കെ എടുത്താണ് ദ്വീപ് വാസികള്‍ മുന്നോട്ട് പൊയ്‌ക്കോണ്ടിരുന്നത്. എന്നാല്‍ ആ അവസ്ഥ പെട്ടെന്ന് മാറുകയായിരുന്നു. കൊറോണ ദ്വീപിനേയും തളര്‍ത്താന്‍ തുടങ്ങി. എന്നാല്‍ അതൊരു സ്വാഭാവികമായ കടന്നുവരവായിരുന്നില്ല .

മറ്റൊരു കശ്‍മീർ സൃഷ്ടിച്ച് ലക്ഷദ്വീപിൽ ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢനീക്കം, സമാധാനം നിലനിന്നിരുന്ന ഒരു ദ്വീപ് സമൂഹത്തിലാകെ ഭയാശങ്ക പടർത്തിയിരിക്കുകയാണ്. കശ്മീരിൽ ചെയ്തത് പോലെ തദ്ദേശീയരായ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളേയും സാധാരണ ജീവിതത്തേയും അട്ടിമറിച്ച് തന്നിഷ്ടം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ലക്ഷദ്വീപിലും. സാധാരണക്കാരായ ദ്വീപ് ജനതയുടെ സമാധാന ജീവിതം ഇല്ലാതാക്കി ലക്ഷദ്വീപിനെ തകര്‍ക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ദ്വീപിനെ അടിമുടി കാവിവൽക്കരിച്ച് തങ്ങളുടെ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രം.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsithara.thara%2Fposts%2F3844116972304822&show_text=true&width=500″ width=”500″ height=”301″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>