ലക്ഷദ്വീപ്; ബിജെപിക്കു തിരിച്ചടി പി പി മാരുടെ സ്‌ഥലമാറ്റം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

0
68

കൊച്ചി> ലക്ഷദ്വീപിൽ എന്താണ് നടക്കുന്നതെന്ന് ഹൈക്കോടതി. അവിടത്തെ വിവരങ്ങൾ മാധ്യമങ്ങളിലൂടെയല്ലാതെയും തങ്ങൾക്ക് ലഭിക്കുന്നുണ്ടന്നും കോടതി പറഞ്ഞു.

പബ്ലിക് പ്രോസിക്യട്ടർമാരെ കുറ്റപത്രം പരിശോധിക്കുന്നതിനായി മറ്റ് ഉപ ദ്വീപുകളിലേക്ക് അയക്കുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ എം ആർ അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർമാരെ മറ്റ് ചുമതലകൾക്കായി വിവിധ ഉപ ദ്വീപുകളിലേക്ക് അയക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പുറപ്പെടുവിച്ച ഉത്തരവ് കോടതി സ്റ്റേ ചെയ്തു’.

മദ്ധ്യവേനൽ അവധിക്കു ശേഷം പ്രോസിക്യൂട്ടർമാർ ഇല്ലാത്തതിനാൽ സബ് കോടതിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ലന്ന് സബ് ജഡ്ജി രജിസ്ട്രാർ മുഖേന ഹൈക്കോടതിയെ അറിയിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഹർജിയിൽ അഡ്മിനിസ്ടേറ്റു ടെ വിശദികരണവും കോടതി തേടിയിട്ടുണ്ട്.