Thursday
18 December 2025
24.8 C
Kerala
HomePoliticsകൊടകര കുഴൽപ്പണക്കേസ്: ബിജെപി സംസ്ഥാന നേതാക്കൾക്ക് അന്വേഷണ സംഘം വീണ്ടും നോട്ടിസ് അയച്ചു

കൊടകര കുഴൽപ്പണക്കേസ്: ബിജെപി സംസ്ഥാന നേതാക്കൾക്ക് അന്വേഷണ സംഘം വീണ്ടും നോട്ടിസ് അയച്ചു

കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കൾക്ക് അന്വേഷണ സംഘം വീണ്ടും നോട്ടിസ് അയച്ചു.

ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവർക്കാണ് നോട്ടിസ് നൽകിയത്. ഇരുവരോടും കഴിഞ്ഞ ദിവസം ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി.കർത്തയ്ക്കും നോട്ടിസ് നൽകിയിട്ടുണ്ട്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കൊണ്ടുവന്ന പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.എത്രയും വേഗം ഹാജരാകണമെന്നാണ് നിർദേശം

അതേസമയം കുഴൽ പണത്തിന്റെ ഉറവിടമന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തൃശൂർ വരന്തരപ്പിള്ളി സ്വദേശിയും പൊതു പ്രവർത്തകനുമായ ടി.എൻ. മുകുന്ദൻ പരാതി നൽകി. മൂന്നര കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായും ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി എടുക്കണം എന്നുമാണ് ആവശ്യം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്ര, കൊച്ചി സോണൽ ജോയിന്റ് ഡയറക്ടർ മനിഷ് ഗോധ്‌റ എന്നിവർക്കാണ് പരാതി നൽകിയത്.

RELATED ARTICLES

Most Popular

Recent Comments