കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് ബിസിസിഐ

0
227

 

 

 

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് ബിസിസിഐ. 10 ലിറ്റർ വീതമുള്ള രണ്ടായിരം ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്യുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഓക്‌സിജൻ കോൺസൺട്രേറ്റുകളുടെ വിതരണം പൂർത്തിയാക്കുമെന്നും ബിസിസിഐ ട്വിറ്ററിൽ വ്യക്തമാക്കി.

ആരോഗ്യ പ്രവർത്തകരാണ് രാജ്യത്തിന്റെ മുൻനിര പോരാളികളെന്നും അവരെ സംരക്ഷിക്കാൻ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും വ്യക്തമാക്കിയ ബിസിസിഐ കൊവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് നടത്തുന്ന പ്രവർത്തനങ്ങളെയും ബിസിസിഐ അഭിനന്ദിച്ചു.

മഹാമാരിയെ ചെറുക്കാൻ ക്രിക്കറ്റ് ലോകത്തു നിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.