BREAKING… “കുറ്റവാളികളുടെ നാട്, കുറ്റകൃത്യങ്ങളിൽ മുന്നിൽ”, ലക്ഷദ്വീപിനെതിരെയുള്ള സംഘപരിവാർ നുണപ്രചാരണം പൊളിയുന്നു

0
101

അനിരുദ്ധ്.പി.കെ

ലക്ഷദ്വീപിൽ പ്രഫുൽ പട്ടേൽ എന്ന സംഘപരിവാർ പാവ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ലക്ഷദ്വീപിന്റെ തനത് സംസ്കാരത്തെ ഉടച്ച് വാർത്ത് ഹിന്ദുത്വയ്ക്കും അമിത് ഷായുടെ മകനും വളരാനുള്ള മണ്ണൊരുക്കുക എന്ന നടപടിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിരവധി പ്രത്യേകതകളുള്ള ലക്ഷദ്വീപിനെ അപകീർത്തിപ്പെടുത്താനുള്ള പുതിയ നീക്കമാണ് സംഘപരിവാർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ലക്ഷദ്വീപ് അക്രമികളുടെ കേന്ദ്രമാണ് എന്ന് വരുത്തി തീർക്കാനാണ് നീക്കം. എന്നാൽ ഇതേ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ക്രൈം റെക്കോർഡ് ബ്യുറോ പറയുന്ന കണക്കുകൾ ഒന്ന് നോക്കാം.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ റിപ്പോർട് പ്രകാരം ലക്ഷദ്വീപിൽ 2019 ൽ 123 കേസുകളാണുള്ളത്.അതിൽ തന്നെ ഐ പി സിയും എസ് എൽ എൽ ക്രൈമും ചേർത്താലാണ് 182 കേസുകൾ, ഇനി ഐ പി സി കേസുകൾ മാത്രം എടുത്ത് നോക്കിയാൽ പൂജ്യം കേസുകളാണ് ലക്ഷദ്വീപിൽ റിപ്പോർട് ചെയ്തിരിക്കുന്നത്.

കൊലപാതകം, ഹോമിസൈഡ്, കൊലപാതകശ്രമം എന്നിങ്ങനെയുള്ള പട്ടികയിൽ പൂജ്യം കേസുകളാണ് ലക്ഷദ്വീപിൽ രെജിസ്റ്റർ ചെയ്തിട്ടുളത്.ഒഫൻസസ് അഫക്റ്റിങ് ബോഡി, നെഗ്‌ളിജൻസ് ഡെത്ത് എന്നിങ്ങനെ ഉള്ള കേസുകളിലും ലക്ഷദ്വീപിൽ പൂജ്യമാണ്.സ്ത്രീധന വിഷയത്തിലുള്ള മരണം ഇതിലും പൂജ്യമാണ്.

ആത്മഹത്യ ശ്രമത്തിനാണ് മൂന്ന് കേസുകൾ ഉള്ളത്. സ്ത്രീകൾക്കെതിരെയുള്ള അക്രമത്തിന്റെ മൂന്നു കേസുകളും ലൈംഗിക അക്രമത്തിന് ഒരു കേസുമാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. അതായത് സാധാരണ വ്യക്തികൾ തമ്മിലുള്ള കശപിശയാണ് ലക്ഷദ്വീപിൽ ആകെ റിപ്പോർട് ചെയ്ത കേസുകളിൽ ഭൂരിപക്ഷം അതിർത്തി തർക്കം, വാക്കേറ്റം, ചെറിയ സംഘർഷം എന്നിങ്ങനെയാണ് കേസുകൾ എന്നർത്ഥം. ഇതൊന്നും ഞങ്ങൾ പറയുന്നതല്ല ഇതൊക്കെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ പുറത്ത് വിട്ട റിപ്പോർട് ആണ്.കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പട്ടിക മാത്രം പരിശോധിച്ചാൽ പോലും ലക്ഷദ്വീപിലാണ് ഏറ്റവും സമാധാനവും കുറ്റകൃത്യങ്ങൾ ഏറ്റവും കുറവും ഉള്ളത് എന്ന് മനസ്സിലാക്കാനാകും.

യു പി യിലും, ഗുജറാത്തിലും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഉള്ള കേസുകൾ എടുത്ത് നോക്കിയാൽ ഗുണ്ടാ ആക്ട് എവിടെയാണ് നടത്തേണ്ടത് എന്ന് നല്ലതുപോലെ മനസിലാകും.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെമുതൽ വൃദ്ധരെവരെ റേപ് ചെയ്യുകയും, വീട്ടുകാർക്ക് പോലും അവസാനമായി ഒരു നോക്ക് കാണാൻ പോലും നൽകാതെ പോലീസിന്റെ സഹായത്തോടെ കത്തിച്ചു കത്തിച്ചു കളയുകയും ചെയ്യുന്ന, പരാതിപ്പെട്ടാൽ കുടുംബത്തെ ഉൾപ്പടെ എല്ലാവരെയും കൊന്നൊടുക്കുന്ന കൊടും കുറ്റങ്ങൾ നടത്തിയിട്ടു പഞ്ചായത്ത് ചേർന്ന് തീരുമാനിക്കുന്ന ഉത്തർപ്രദേശ് മാതൃകയാണ് ബി ജെ പി യുടേത്. അടിപിടിയൊക്കെ പരസ്പരം പറഞ്ഞു തീർക്കുന്നത് വലിയ പാതകമായി തോന്നുന്നതിന്റെ പേര് വേറെയാണ്. അതിന് മതത്തിന്റെ എലമെന്റ് ചേർക്കുന്നതാണ് വർഗീയത.

ആ വർഗീയത ഉപയോഗിച്ച്, ഭൂരിപക്ഷം മുസ്ലിമുകളുള്ള ദ്വീപിന്റെ സ്വൈര്യ ജീവിതവും സംസ്കാരവും തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത് അതിന് പിന്നിൽ വർഗീയ ലക്ഷങ്ങൾ തന്നെയാണ്.
ഗുണ്ടാ ആക്ട് നടപ്പാക്കുന്നത് മാത്രമല്ല, പുല്ലു വളർത്താൻ വേറെ ദ്വീപിൽ പോകണം എന്ന തോട് ന്യായം പറഞ്ഞ് പശു വളർത്തൽ തടയുക,ഗോവധ നിരോധനം നടപ്പിലാക്കുക, മദ്യ വിലക്കുള്ള നാട്ടിൽ മദ്യശാല തുറക്കുക, ദ്വീപുകാരുടെ സ്ഥലവും വീടും കൈക്കലാക്കാൻ പുതിയ നിയമം കൊണ്ട് വരുക തുടങ്ങി നിരവധി പരിഷ്‌കാരങ്ങൾ വേറെയും ഉണ്ട് പ്രഫുലിനെ പാവയാക്കിയുള്ള മോഡി അമിത് ഷാ പരിഷ്‌കാരങ്ങൾ.

ലക്ഷദ്വീപിൽ മറ്റൊരു കാശ്മീരിനെ സൃഷ്ടിക്കാനാണ് ഇവരുടെ നീക്കം. പുതുതായി നിർമാണ രംഗത്ത് ചുവടുവെക്കുന്ന അമിത് ഷായുടെ പുത്രന് ടൂറിസത്തിനും ബിസിനെസ്സിനുമായി ദ്വീപ് ജനതയെ കുരുതി കൊടുക്കുകയാണ് എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ലക്ഷദ്വീപിന്റെ സൽപ്പേരിന് കളങ്കം ചാർത്താനുള്ള സംഘപരിവാറിന്റെ നീക്കത്തെ ജനം അർഹിക്കുന്ന പുച്ഛത്തോടെ തള്ളി കളയും.