രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ കൂ​ടു​ന്നു, മ​ര​ണ​സം​ഖ്യ മൂ​ന്ന് ല​ക്ഷം ക​ട​ന്നു

0
51

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ കൂ​ടു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,454 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ മൂ​ന്ന് ല​ക്ഷം ക​ട​ന്നു.

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി‌​ടെ 2,22,315 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,67,52,447 ആ​യി ഉ​യ​ർ​ന്നു.

3,02,544 പേ​രാ​ണ് പു​തി​യ​താ​യി രോ​ഗ​മു​ക്ത​രാ​യ​ത്. നി​ല​വി​ൽ 27,20,716 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. 19,60,51,962 പേ​ർ​ക്ക് ഇ​തു​വ​രെ വാ​ക്സി​ൻ ന​ൽ​കി​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.