സ്പീക്കര്‍ സ്ഥാനാര്‍ത്ഥികളായി എം. ബി രാജേഷും പി.സി.വിഷ്ണുനാഥും, തെരഞ്ഞെടുപ്പ് നാളെ

0
76

 

 

 

പതിനഞ്ചാം നിയമസഭയിലേക്കുള്ള സ്പീക്കറെ നിശ്ചയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥികളായി എം. ബി രാജേഷും പി.സി.വിഷ്ണുനാഥും മത്സരിക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തി​നാ​ണ് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 വ​രെ ന​ൽ​കാം.

അ​തേ​സ​മ​യം, പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ​സ​മ്മേ​ള​നം തു​ട​ങ്ങി. അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ്രോ​ടേം സ്പീ​ക്ക​ര്‍ പി.​ടി.​എ റ​ഹീ​മി​നു മു​മ്പാ​കെ​യാ​ണ് അം​ഗ​ങ്ങ​ള്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്.