ദ്വീപിലെ കാവിവൽക്കരണത്തിനെതിരെ പ്രതിഷേധം ഉയരണം: എം എം ഹസ്സന്‍

0
52

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ച നരേന്ദ്രമോഡിയുടെ വിശ്വസ്തനും ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രിയുമായ പ്രഫുൽ കോദാഭായ് പട്ടേലിന്‍റെ ഫാസിസ്റ്റ് തേര്‍വാഴ്ചയ്ക്കും കാവിവൽക്കരണത്തിനുമെതിരെ പ്രതിഷേധശബ്ദം ഉയര്‍ത്താന്‍ രാജ്യത്തെ മതേതരജനാധിപത്യ വിശ്വാസികള്‍ മുന്നോട്ട് വരണമെന്ന് യുഡിഎഫ് കൺവീനര്‍ എം എം ഹസ്സന്‍ ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യവും ജനവിരുദ്ധവുമായ പരിഷ്ക്കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപിലെ യുവസമൂഹം ഉള്‍പ്പെടെ ജനവിഭാഗങ്ങള്‍ നടത്തുന്ന പ്രതിഷേധമുന്നേറ്റത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.