വിമാനത്തില്‍ വിവാഹം, അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

0
49

ചാർട്ടഡ് വിമാനത്തില്‍ വിവാഹം നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ. സംഭവത്തിൽ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിനോട് റിപ്പോർട്ട് നൽകാൻ ഡിജിസിഎ നിർദ്ദേശിച്ചു. മെയ് 23 നാണ് മധുര സ്വദേശികളായ രാകേഷും ദീക്ഷണയും തമ്മിലുള്ള വിവാഹം
ചാർട്ടഡ് വിമാനത്തില്‍ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും ഡിജിസിഎ അറിയിച്ചിട്ടുണ്ട്.
മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്തായിരുന്നു വിവാഹം. 130 പേരാണ് വിമാനത്തിൽ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. മധുരയിലുള്ള ട്രാവല്‍ ഏജന്റ് ആണ് ചാര്‍ട്ടേഡ് വിമാനം ബുക്ക് ചെയ്തതെന്നും ബുക്കിംഗ് നടത്തിയവരോട് കോവിഡ് മാനദണ്ഡങ്ങളെ കുറിച്ചു വ്യക്തമാക്കിയിരുന്നുവെന്നുമാണ് സ്‌പൈസ് ജെറ്റ് അധികൃതരുടെ വിശദീകരണം. വിമാനത്തില്‍ വെച്ച്‌ വരന്‍ കഴുത്തില്‍
താലി കെട്ടുന്നതും നിരവധിപേർ ചടങ്ങിൽ സംബന്ധിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവന്നിരുന്നു. ഇതോടെയാണ് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടത്.