കോ​ഴി​ക്കോ​ട് മൂ​ന്ന് പേ​ർ​ക്ക് കൂ​ടി ബ്ലാ​ക്ക് ഫം​ഗ​സ് സ്ഥിതികരിച്ചു

0
59

കോ​ഴി​ക്കോ​ട് മൂ​ന്ന് പേ​ർ​ക്ക് കൂ​ടി ബ്ലാ​ക്ക് ഫം​ഗ​സ് സ്ഥിതികരിച്ചു . ഇ​തി​ൽ ര​ണ്ടു പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഒ​രാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ്.

ക​ണ്ണൂ​ർ എ​ട​ക്ക​ര സ്വ​ദേ​ശി​യും ബം​ഗ​ളൂ​രു​വി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കാ​ര​നു​മാ​യ ഒ​രാ​ൾ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് വാ​ർ​ഡി​ലാ​ണ് ചി​കി​ത്സ തു​ട​രു​ന്ന​ത്. ഇ​തി​ന് പു​റ​മേ ഞാ​യ​റാ​ഴ്ച മ​റ്റൊ​രാ​ൾ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ 12 ആ​യി.

ഞാ​യ​റാ​ഴ്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​യാ​ൾ​ക്കും രോ​ഗം പി​ടി​പെ​ട്ടു. ഇ​തോ​ടെ ഇ​വി​ടെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ന​ഗ​ര​ത്തി​ലെ മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തോ​ടെ കോ​ഴി​ക്കോ​ട്ട് 16 പേ​ർ ബ്ലാ​ക്ക് ഫം​ഗ​സ് ചി​കി​ത്സ​യി​ലു​ണ്ട്.

ബ്ലാ​ക്ക് ഫം​ഗ​സി​ന് ന​ൽ​കു​ന്ന ലൈ​പോ സോ​മ​ൽ ആം​ഫോ​ടെ​റി​സി​ൻ എ​ന്ന മ​രു​ന്ന് 20 വ​യ​ൽ കൂ​ടി എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​എ​ൻ​ടി വി​ഭാ​ഗം മേ​ധാ​വി ഡോ.​സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്ക് ന​ൽ​കാ​നു​ള്ള മ​രു​ന്നു​ക​ൾ സ്‌​റ്റോ​ക്കു​ണ്ട്. കൂ​ടു​ത​ൽ മ​രു​ന്ന് അ​ടു​ത്ത ദി​വ​സം എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.