ബ്ലാക്ക് ഫംഗസ് : സംസ്ഥാനത്ത് പ്രോട്ടോകോൾ രൂപികരിക്കും,ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം : മുഖ്യമന്ത്രി

0
52

 

ബ്ലാക്ക് ഫംഗസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രോട്ടോകോൾ രൂപികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളിൽ ബ്ലാക്ക് ഫംഗസും ഉൾപ്പെടുത്തി. ബ്ലാക്ക് ഫം​ഗസോ, അതിന്റെ ലക്ഷണങ്ങളോ കണ്ടാൽ ഉടൻ ആരോ​ഗ്യ വകുപ്പിനെ അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 44 പേർക്കാണ് കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്താണ് ഏറ്റവുമധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. 11 പേർക്കാണ് ഇതുവരെ ഇവിടെ രോഗബാധയേറ്റത്. 44 പേരിൽ 9 പേർ മരണപ്പെട്ടു എന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

തിരുവനന്തപുരത്ത് 3 പേർക്കും കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 2 പേർക്ക് വീതവും ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളത്ത് നാലു പേർക്കും തൃശൂർ, പാലക്കാട് ജില്ലകളിൽ അഞ്ച് പേർക്ക് വീതവുമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. കോഴിക്കോട് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. 3 തമിഴ്നാട് സ്വദേശികളും സംസ്ഥാനത്ത് ചികിത്സയിലുണ്ട്.