കര്‍ഷകപ്രക്ഷോഭം നേരിടാൻ 3000 പേരടങ്ങുന്ന സായുധസേനയെ വിന്യസിച്ച്‌ ഹരിയാന

0
75

 

ആറുമാസമായി തുടരുന്ന കർഷകപ്രക്ഷോഭത്തിനെതിരെ സായുധമുറകളുമായി ഹരിയാന സര്‍ക്കാര്‍. ഹിസാര്‍ ജില്ലയില്‍ പ്രക്ഷോഭത്തിലുള്ള കര്‍ഷകര്‍ നടത്തുന്ന സമരത്തെ നേരിടാന്‍ മൂവായിരത്തോളം സായുധസേനയെയാണ് ഹരിയാന സര്‍ക്കാര്‍ നിയോഗിച്ചത്. ദ്രുതകര്‍മ്മസേനയുടെ 30 കമ്പനിയുടെ കര്‍ഷകരുടെ സമരത്തെ നേരിടാന്‍ വിന്യസിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെതിരെ പ്രതിഷേധിച്ച 350ഓളം കര്‍ഷകര്‍ക്കെതിരേ ഹിസാര്‍ പൊലീസ് കേസെടുത്തിരുന്നു. വധശ്രമം, കലാപമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിരോധന നിയമവും ഇവര്‍ക്കെതിരേ ചുമത്തി. ഇതേത്തുടർന്നാണ് ഐജിയുടെ ഹിസാറിലെ വസതി ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരേ കഴിഞ്ഞ ആറു മാസമായി പ്രക്ഷോഭത്തിലാണ് കര്‍ഷകര്‍.