കൊവിഡ് ബാധിച്ചു അച്ഛനും അമ്മയും നഷ്ടപ്പെടുന്ന കുട്ടികളെ സർക്കാർ സംരക്ഷിക്കും : മുഖ്യമന്ത്രി

0
67

 

കൊവിഡ് ബാധിച്ചു അച്ഛനും അമ്മയും നഷ്ടപ്പെടുന്ന കുട്ടികളെ സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അമ്മയും അച്ഛനും നഷ്ടപ്പെട്ട കുട്ടികൾ വല്ലാത്ത അനിശ്ചിതത്വത്തിലാകും. അത്തരം കുട്ടികളെ സർക്കാർ സംരക്ഷിക്കും. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ കൂടിയാലോചനയ്ക്ക് ശേഷം അറിയിക്കും.