ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവ്,ലക്ഷദ്വീപിൽ പ്രതിഷേധവുമായി ദ്വീപ് നിവാസികൾ

0
82

ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവ്. അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറാണ് ഉത്തവ് പുറത്തിറക്കിയത്.സംഭവത്തിൽ പ്രതിഷേധവുമായി ദ്വീപ് നിവാസികൾ രം​ഗത്തെത്തി. സ്വകാര്യ പാൽ കമ്പനികളെ സഹായിക്കാനാണ് നടപടിയെന്നാണ് ആരോപണം.

മെയ് മാസത്തോടെ പശുക്കളെ മുഴുവൻ ലേലം ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു. സ്വകാര്യ കമ്പനിക്ക് ലക്ഷദ്വീപിൽ പ്രൊ‍ഡക്ഷൻ പ്ലാൻ്റ് തുടങ്ങാനും അനുമതി നൽകിയിട്ടുണ്ട്.

ലക്ഷദ്വീപിലെ മുൻ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മ ശ്വാസകോശ രോഗത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏൽപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ബീഫ് നിരോധനമടക്കമുള്ള നിയമങ്ങൾ കൊണ്ടുവരുന്നതും.ദ്വീപിലെ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ദ്വീപിൽ ​ഗോവധവും നിരോധിച്ചു.