ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വാക്‌സിനേഷൻ ലഭ്യമാക്കും; ആരോഗ്യ മന്ത്രി

0
114

 

കേരളത്തിൽ ഇപ്പോൾ വാക്സിനേഷൻ സാർവത്രികമായി നടപ്പാക്കാനാണ് മുൻഗണന നൽകുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കേരളത്തിൽ ബ്ലാക്ക് ഫംഗസിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

‘കുറഞ്ഞ സമയത്തിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിലെ കേസുകളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടങ്ങിയവ വിലയിരുത്തി മുന്നോട്ട് പോകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് നടത്തിയ ശേഷമാണ് ഇനിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കുക.

നിലവിൽ ബ്ലാക്ക് ഫംഗസ് സംസ്ഥാനത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നേരത്തേ തന്നെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള രോഗമാണ് ബ്ലാക്ക് ഫംഗസ്. പക്ഷേ മരണനിരക്ക് വളരെ കുറവായിരുന്നു’. ഡോക്ടർമാരുടെ നിർദേശപ്രകാരമല്ലാതെ സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കരുതെന്നും നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സം​സ്ഥാ​ന​ത്തെ ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഫ​ലം അ​ടു​ത്ത​മാ​സ​ത്തോ​ടെ​യെ​ന്ന് വീ​ണ ജോ​ർ​ജ് വ്യക്തമാക്കി. കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞാ​ലും ജാ​ഗ്ര​ത തു​ട​ര​ണം. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി തു​ട​ങ്ങി​യ​വ​യ്ക്കെ​തി​രേ​യും പ്ര​തി​രോ​ധം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.