ടൂള്‍കിറ്റ് കേസ് ; ബിജെപി ദേശീയ വക്താവ് സാംപിത് പത്രക്ക് സമന്‍സ്

0
49

ടൂള്‍ കിറ്റ് കേസില്‍ ബിജെപി ദേശീയ വക്താവ് സാംപിത് പത്രയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് പൊലീസ്. ഇന്ന് വൈകിട്ട് നാലിന് നേരിട്ടോ ഓണ്‍ലൈനായോ ഹാരജരാകാമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് സമൻസ് അയച്ചത്. ഹാജരായില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പുണ്ട്.

എന്‍ എസ് യുവാണ് സാംപിത് പത്രക്കും ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിനുനെതിരെ പരാതി നല്‍കിയത്. എഐസിസി ഗവേഷക വിഭാഗത്തിന്റെ ലെറ്റര്‍ഹെഡ് വ്യാജമായി ചമക്കുകയും വ്യാജമായ ഉള്ളടക്കം അച്ചടിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.