15-ാം നിയമസഭയുടെ ആദ്യ സമ്മേളനം നാളെ

0
78

പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. നടക്കും. ജൂണ്‍ 14 വരെയാണ് സമ്മേളനം. രാവിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാചടങ്ങുകള്‍. ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 28ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. മെയ് 31 മുതല്‍ ജൂണ്‍ രണ്ടുവരെ നന്ദിപ്രമേയത്തിലുള്ള ചര്‍ച്ച. ജൂണ്‍ നാലിന് 2021-22 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ട് അവതരണവും.

തുടര്‍ച്ചയായി അധികാരമേല്‍ക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന ഖ്യാതിയുമായാണ് പിണറായി വിജയന്‍ പതിനഞ്ചാം നിയമസഭയിലേയ്ക്ക് എത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി ഒഴികെയുള്ള എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാണ്.