കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികൾ പിരിച്ചു വിടണമെന്ന് കെ എം അഭിജിത്ത്

0
76

 

കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികൾ പിരിച്ചു വിടണമെന്ന് സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത്. പാർട്ടിയെ ശക്തിപ്പെടുത്താൻ കെ.എസ്.യു പുനസംഘടന ആവശ്യമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി എൻ.എസ്.യു നേതൃത്വത്തിന് അഭിജിത്ത് കത്തയച്ചു.

കോൺഗ്രസിനെ ശക്തിപ്പെടുത്തണമെങ്കിൽ പോഷക സംഘടനകളെ ശക്തിപ്പെടുത്തേണ്ടതുണ്ട്.കാലാവധി കഴിഞ്ഞ കമ്മറ്റി പിരിച്ചുവിടണമെന്ന ആവശ്യമാണ് അഭിജിത്ത് ഉന്നയിച്ചത്.

സാധാരണ 2 വർഷം കൂടുമ്പോഴാണ് തെരഞ്ഞെടുപ്പിലൂടെ കമ്മറ്റി രൂപീകരിക്കുന്നത്. 2017ലാണ് ഇപ്പോഴുള്ള കമ്മിറ്റി നിലവിൽ വന്നത്. അതിൻറെ ഭാഗമായുള്ള പുനസംഘടനയാണ് അഭിജിത്ത് കത്തിലൂടെ നേതൃത്വത്തെ അറിയിച്ചത്.