ബാബാ രാംദേവിനെതിരെ നിയമനപടി സ്വീകരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

0
75

അലോപ്പതിയെയും ശാസ്ത്രീയ വൈദ്യ ശാസ്ത്രത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയ ബാബാ രാംദേവിനെതിരെ നിയമനപടി സ്വീകരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഐ.എം.എ രാംദേവിന് ലീഗൽ നോട്ടീസ് അയച്ചു. രാംദേവ് നടത്തിയ പ്രസ്താവന സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനാൽ നടപടി സ്വീകരിക്കണമെന്നും ഐ.എം.എ നേരത്തെ വ്യക്തമാക്കിയിരുന്നു.

അല്ലെങ്കിൽ അലോപ്പതിക്കെതിരായ അദ്ദേഹത്തിന്റെ പരാമർശങ്ങൾ ആരോഗ്യമന്ത്രിയും അംഗീകരിക്കുന്നുവെന്ന് കരുതേണ്ടിവരുമെന്നും ഐ.എം.എ പറഞ്ഞു. സർക്കാർ നടപടി സ്വീകരിക്കില്ലെങ്കിൽ രാംദേവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്രത്തോട് ഐ.എം.എ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഐ.എം.എ ലീഗൽ നോട്ടീസ് അയച്ചത്.

ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തം നിറഞ്ഞതും പരാജയപ്പെട്ടതുമാണ് എന്നാണ് രാംദേവ് ആരോപിക്കുന്നത്. ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ രാംദേവ് ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പരാമർശം നടത്തിയിരുന്നെന്നും എന്നാൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമ്പോൾ രാംദേവും അദ്ദേഹത്തിന്റെ സഹായിയും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായം തേടാറുണ്ടെന്നും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തന്റെ വ്യാജമരുന്നുകൾ വിൽപന നടത്താനാണ് രാംദേവ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ഐ.എം.എ ആരോപിച്ചു.