ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 17 പൈസയും ഡീസലിന് 29 പൈസയും വർധിപ്പിച്ചു. കൊച്ചിയിൽ പെട്രോളിന് 93.31 രൂപയും ഡീസലിന് 88.61 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 95.19 രൂപയും ഡീസലിന് 90.37 രൂപയുമായി ഉയർന്നു.