Thursday
18 December 2025
22.8 C
Kerala
HomeKeralaകെ സുരേന്ദ്രനെതിരെ ബിജെപി മുന്‍ വക്താവ് എം എസ് കുമാര്‍, നേതാക്കൾ സ്വഭാവശുദ്ധി ഉള്ളവരാകണമെന്നും കുമാർ

കെ സുരേന്ദ്രനെതിരെ ബിജെപി മുന്‍ വക്താവ് എം എസ് കുമാര്‍, നേതാക്കൾ സ്വഭാവശുദ്ധി ഉള്ളവരാകണമെന്നും കുമാർ

സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ള നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബിജെപി മുൻ വക്താവ് എം എസ് കുമാര്‍. ചെറുപ്പക്കാരൻ നേതാവായതുകൊണ്ടുമാത്രം കാര്യമില്ല. നേതൃത്വം ചെറുപ്പമായതു കൊണ്ട് മാത്രം സംഘടന രക്ഷപ്പെടില്ല. നേതൃസ്ഥാനത്തെത്തുന്നവര്‍ എല്ലാ അര്‍ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാകണം. അഴിമതിക്ക് അതീതരും പ്രതികരിക്കുമ്പോൾ പക്വത കാണിക്കുന്നവരുമാകണം. ജനങ്ങളാണ് യജമാനന്മാര്‍ എന്ന ബോധ്യമുണ്ടാകണമെന്നും കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം,

കേരളത്തില്‍ പുതുമുഖങ്ങളെ മന്ത്രിമാരാക്കി കൊണ്ട് പുതിയ ഒരു രാഷ്ട്രീയ സംസ്‌കാരം എല്‍ ഡി എഫ് തുടങ്ങിവച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിഛയിച്ചപ്പോഴും ഈ ഇച്ഛാശക്തി എല്‍ ഡി എഫ് കാണിച്ചിരുന്നു. ഇപ്പോള്‍ ഇതാ കോണ്‍ഗ്രസ്സും പ്രതിപക്ഷനേതാവാവായി ശ്രീ വി ഡി സതീശനെ നിച്ചയിച്ചത് വഴി തങ്ങളും മാറ്റത്തിന്റെ പാതയില്‍ ആണെന്ന് പറയുന്നു.

ഇതെല്ലാം തലമുറ മാറ്റമാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. 75 കാരനായ പിണറായി നയിക്കുന്ന മന്ത്രിസഭയില്‍ 68 കാരനായ തോമസ് ഐസക് മാറി 68 കാരനായ എം വി ഗോവിന്ദന്‍ വരുമ്ബോഴും 66കാരനായ ചെന്നിത്തല മാറി 58 കാരനായ സതീശന്‍ വരുമ്ബോഴും തലമുറ മാറ്റം എന്നാണ് വിശേഷിപ്പിക്കുന്നത്.നേതൃത്വം ചെറുപ്പം ആയാല്‍ മാത്രം സംഘടന രക്ഷപ്പെടുമോ? നേതൃസ്ഥാനത്തു എത്തുന്നവര്‍ എല്ലാ അര്‍ത്ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാകണം. അഴിമതിക്ക് അതീരായിരിക്കണം. ഏതിനോടും പ്രതികരിക്കുമ്ബോള്‍ പക്വത കാണിക്കുന്നവരാകണം. എല്ലാ തലമുറയിലും പെട്ട ജനങ്ങള്‍ക്ക് സ്വീകാര്യരാവണം. എങ്കില്‍ തീര്‍ച്ചയായും അവര്‍ നയിക്കുന്ന പ്രസ്ഥാനത്തിനു ജനപിന്തുണ ഉണ്ടാകും. തങ്ങള്‍ അല്ല ജനങ്ങള്‍ ആണ് യജമാനന്മാര്‍ എന്ന ബോധ്യം ഉണ്ടാകണം.

RELATED ARTICLES

Most Popular

Recent Comments