ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കുന്നു

0
142

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ മദ്യവില്‍പനയ്ക്കായി അവതരിപ്പിച്ച ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കാനൊരുങ്ങുന്നു അധികൃതർ. ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ തിരക്ക് ഒഴിവാക്കാനാണ് നടപടി. ആപ്പ് പുനരാരംഭിക്കാന്‍ എക്സൈസിന്റെ അനുമതി ലഭിച്ചതായാണ് സൂചന.

കൊവിഡ് വ്യാപനത്തില്‍ ഔട്ട്ലെറ്റുകള്‍ അടച്ചിട്ടതോടെ ഇതുവരെ ആയിരം കോടിയുടെ വരുമാന നഷ്ടമുണ്ടായി. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ വലിയ തിരക്ക് ഔട്ട്ലെറ്റുകളില്‍ ഉണ്ടാകുമെന്ന ആശങ്ക സര്‍ക്കാരിനുമുണ്ട്. 2020 മെയ് 27നാണ് ബെവ്ക്യൂ ആപ്പിന് തുടക്കമിടുന്നത്.