ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്കുള്ള വിമാന വിലക്ക് ജൂൺ 14 വരെ നീട്ടി

0
92

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്രാ വി​മാ​ന​ങ്ങ​ൾ​ക്ക് യു​എ​ഇ​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​ക്ക് വീ​ണ്ടും നീ​ട്ടി. ജൂ​ൺ 14 വ​രെ​യാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്‍​ച ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.14 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​യി​ൽ ത​ങ്ങി​യി​ട്ടു​ള്ള​വ​ർ​ക്ക് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു യു​എ​ഇ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നാ​വി​ല്ലെ​ന്ന് അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ യു​എ​ഇ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പും വ്യോ​മ​യാ​ന വ​കു​പ്പു​മാ​ണ് പ്ര​വേ​ശ​ന​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. യു​എ​ഇ സ്വ​ദേ​ശി​ക​ൾ​ക്കും യു​എ​ഇ​യി​ലെ ഗോ​ൾ​ഡ​ൻ വി​സ​യു​ള്ള​വ​ർ​ക്കും ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​ണ് ഇ​തി​ൽ ഇ​ള​വു​ള്ള​ത്.