ഓടുന്ന കാറില്‍ നിന്നും പൂച്ചകളെ റോഡിൽ എറിഞ്ഞുകൊന്നു, അന്വേഷണം തുടങ്ങി

0
56

ഓടിക്കൊണ്ടിരുന്ന കാറില്‍നിന്നു പൂച്ചക്കുട്ടികളെ റോഡിലേക്കെറിഞ്ഞ് കൊന്നു. കോഴിക്കോട് ചേളന്നൂരിലാണ് സംഭവം. കോഴിക്കോട്-
ബാലുശേരി റോഡില്‍ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയിലാണ് കാറിൽ നിന്ന് ചില്ല് താഴ്ത്തി പൂച്ചക്കുട്ടികളെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. സില്‍വര്‍ നിറമുള്ള കാറില്‍ നിന്നാണ് പൂച്ചകളെ വലിച്ചെറിഞ്ഞതെന്നു നാട്ടുകാർ പറഞ്ഞു. സംഭവത്തിനുശേഷം കാര്‍ പെട്ടെന്ന് ഓടിച്ചുപോയി. റോഡിൽ വീണ് പിടഞ്ഞ പൂച്ചകളെ നാട്ടുകാര്‍ റോഡരികിലേക്ക് മാറ്റി വെള്ളം നൽകി. പിന്നീട് ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അവ ചത്തിരുന്നു. സിസിടിവി പരിശോധിച്ചെങ്കിലും വാഹനത്തെക്കുറിച്ച്‌ വിവരം ലഭിച്ചില്ല.