കനത്ത മഞ്ഞുവീഴ്ചയും കാറ്റും; ചൈനയിൽ മാരത്തണിൽ പങ്കെടുത്ത 21 പേർ മരിച്ചു

0
80

 

കനത്ത മഞ്ഞുവീഴ്ചയിലും ശക്തമായ കാറ്റിലും പെട്ട് ചൈനയിൽക്രോസ് കൺട്രി മാരത്തണിൽ പങ്കെടുത്ത 21 പേർ മരിച്ചു. 18 പേരെ രക്ഷിച്ചു. വടക്കുപടിഞ്ഞാറൻ ഗാൻസു പ്രവിശ്യയിലെ ബെയിൻ സിറ്റിയ്ക്ക് സമീപം യെല്ലോ റിവർ സ്‌റ്റോൺ ഫോറസ്റ്റിലായിരുന്നു മത്സരം.

ശനിയാഴ്ച ഉച്ചയോടെ മാരത്തണിന്റെ 21-31 കിലോമീറ്ററിനിടെയാണ് അപകടമുണ്ടായതെന്ന് ചൈനയിലെ ഔദ്യോഗിക വാർത്താഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തു.

സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരത്തിലുള്ള മേഖലയാണിത്. മത്സരത്തിനിടെ അപ്രതീക്ഷിതമായി അതിശക്തമായ മഞ്ഞുവീഴ്ചയും കനത്ത കാറ്റുമുണ്ടായി. താപനില പൊടുന്നനെ കുറഞ്ഞതും അപകടത്തിന് കാരണമാക്കിയതായി ബൈയിൻ സിറ്റി മേയർ സാങ് സുഷെങ് പറഞ്ഞു. അപകടസന്ദേശം ലഭിച്ചതോടെ രക്ഷാസംഘം സ്ഥലത്തെത്തി.