Thursday
1 January 2026
23.8 C
Kerala
HomePoliticsപ്രതിപക്ഷത്തെ നയിക്കാൻ വി ഡി സതീശൻ

പ്രതിപക്ഷത്തെ നയിക്കാൻ വി ഡി സതീശൻ

 

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് ഹൈക്കമാൻഡ്. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നും സൂചന.

ഇതോടെ നേതൃമാറ്റം വേണമെന്ന ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചിരിക്കുകയാണ്. എംഎൽഎമാരുടെ പിന്തുണ ആദ്യ ഘട്ടത്തിൽ തന്നെ സതീശനായിരുന്നു. യുവ എംഎൽഎമാരുടെ ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് നിർണായകമായ തീരുമാനത്തിന് കാരണം.

ഭരണപക്ഷം യുവനേതൃത്വത്തെ രംഗത്തിറക്കുമ്പോൾ പ്രതിപക്ഷം പഴയ തലമുറയിൽ നിൽക്കുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. രാഹുൽ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമായി. യുവ എംഎൽഎമാരുടെ നിലപാട് കാണാതെ പോകരുത്.

കേരളത്തിൽ ഇപ്പോൾ എടുക്കുന്ന നിലപാട് ദേശീയ തലത്തിലും ഒരു സന്ദേശമാവും. അതുകൊണ്ട് തന്നെ എത്രയും വേഗം വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്.

RELATED ARTICLES

Most Popular

Recent Comments