എസ്എസ്എൽസി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി; ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ നടത്തും

0
75

എസ്എസ്എൽസി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹൈയർ സെക്കൻഡറി മൂല്യ നിർണയം ജൂൺ 1 മുതൽ ജൂൺ 19 വരെയും എസ്എസ്എൽസി മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെ നടത്തും. പിഎസ്.സി അഡ്വൈസ് ഓൺലൈൻ വഴിയാക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹൈയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ 7 വരെ നടത്തും, മൂല്യ നിർണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. വീക്സിനേഷൻ മൂല്യ നിർണയത്തിന് മുൻപ് പൂർത്തീകരിക്കും. ആരോ​ഗ്യ വകുപ്പും, വിദ്യാഭ്യാസ വകുപ്പ് നിർദേശങ്ങൾ ആലോചിച്ച് തീരുമാനിക്കും.