ഓക്സിജൻ ക്ഷാമം ഫ്ലോയ്ഡ് സംഭവത്തിന് സമാനം, കേന്ദ്രതീരുമാനം ശ്വാസം കിട്ടാതെ വലയുന്ന രാജ്യത്തോടുള്ള അനീതി: ഡൽഹി ഹൈക്കോടതി

0
79

ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ക്ക് നികുതി ചുമത്താനുള്ള കേന്ദ്രതീരുമാനം ശ്വാസം കിട്ടാതെ വലയുന്ന രാജ്യത്തോട് ചെയ്യുന്ന അനീതിയാണെന്ന് ഡൽഹി ഹൈക്കോടതി.ഓക്‌സിജന്‍ക്ഷാമത്തെ ജോര്‍ജ് ഫ്ലോയ്ഡ് ഉപമിച്ചായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. എനിക്ക് ശ്വസിക്കാനാകുന്നില്ലെന്ന ജോര്‍ജ് ഫ്ലോയ്ഡ് നിമിഷത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

സ്വകാര്യാവശ്യത്തിനായി വിദേശത്ത് നിന്ന് സംഭാവനയായി ലഭിക്കുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം. നികുതി ചുമത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്‌ധേര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംഭാവനയെന്ന മട്ടില്‍ ഇറക്കുമതി ചെയ്യുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്ക് പന്ത്രണ്ട് ശതമാനം ഐ ജിഎസ്ടി ഏര്‍പ്പെടുത്തി മെയ് ഒന്നിനാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്. നടപടി ചോദ്യം ചെയ്ത്ഗുര്‍ചരണ്‍ സിംഗ് എന്ന ഡൽഹി സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്.