ഒഡിഷയിൽ നിന്ന് ഓക്‌സിജൻ എക്‌സ്പ്രസ് കൊച്ചിയിൽ , വിതരണം ഉടൻ

0
51

ഒഡിഷയിൽ നിന്നുള്ള ഓക്‌സിജൻ എക്‌സ്പ്രസ് കൊച്ചിയിലെത്തി. ഇന്ന് പുലർച്ചെയാണ് ഒഡിഷ റൂർക്കേലയിൽ നിന്ന് 128.66 മെട്രിക് ടൺ ഓക്‌സിജനുമായി ഓക്‌സിജൻ എക്‌സ്പ്രസ് എത്തിയത്.

കൊച്ചി വല്ലാർപാടം കണ്ടെയിനർ ടെർമിനലിൽ എത്തിച്ച ഓക്‌സിജൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യും. ഏഴ് കണ്ടെയിനറുകളിലാണ് ഓക്‌സിജൻ എത്തിച്ചത്.മെയ് 16ന് 118 മെട്രിക് ടൺ ഓക്‌സിജൻ ഒഡിഷയിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചിരുന്നു.

ആവശ്യമനുസരിച്ച് കൺട്രോൾ റൂമിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നത് അനുസരിച്ചാണ് കണ്ടെയിനർ ടെർമിനലിൽ നിന്ന് ഓക്‌സിജൻ നൽകുക. കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് ഒഡിഷ ഓക്‌സിജൻ എത്തിച്ചിരുന്നു.