നല്ല പ്രതിപക്ഷം എങ്ങനെയെന്ന് ഇനി കാണം; ചെന്നിത്തലയെ തോണ്ടി പ്രതിപക്ഷനേതാവ് വി ഡി സതീശൻ

0
94

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിൽ രമേശ് ചെന്നിത്തലക്കെതിരെ വിമർശനവുമായി വി ഡി സതീശൻ. നല്ല പ്രതിപക്ഷം എങ്ങനെയാവണമെന്ന് വരും നാളുകളിൽ കാണാമെന്ന് അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടിയും,കരുണാകരനും നല്ല പ്രതിപക്ഷ നേതാക്കളായിരുന്നു. കെ പി സി സി പ്രസിഡന്റെന്ന നിലയിൽ മാത്രമാണ് കോൺ​ഗ്രസിൽ ചെന്നിത്തലയുടെ മികച്ച പ്രവർത്തനമുണ്ടായത്. കോൺ​ഗ്രസിൽ എല്ല നേതക്കളും തക്കോൽ സ്ഥാനം നേടാനുള്ള ശ്രമത്തിലാണ്.

കാലത്തിനനുസരിച്ചുള്ള മാറ്റത്തിന് കോൺ​ഗ്രസും തയ്യാറാവണം. കാലം ആവശ്യപ്പെടുന്ന മാറ്റത്തോടു കൂടിയതായിരിക്കും പുതിയ പ്രതിപക്ഷമെന്നും വിഡി സതീശൻ കൂട്ടിചേർത്തു.