വി ഡി സതീശനെ സ്വാഗതം ചെയ്ത് മുല്ലപ്പള്ളി, ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും മു​ല്ല​പ്പ​ള്ളി അ​ഭി​ന​ന്ദി​ച്ചു

0
96

 

 

നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആശംസകൾ നേർന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തീരുമാനത്തെ കെപിസിസി സ്വാഗതം ചെയ്യുന്നു. വിജയാശംസകൾ നേരുന്നു. നല്ല നിയമസഭാ സാമാജികൻ ആണ്. നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സ​തീ​ശ​ൻ മി​ക​ച്ച നി​യ​മ​സ​മാ​ജി​ക​നാ​ണെ​ന്നും പി​ണ​റാ​യി സ​ർ​ക്കാ​രി​നെ നേ​രി​ടാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കു​മെ​ന്ന് വി​ശ്വാ​സ​മു​ണ്ടെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും മു​ല്ല​പ്പ​ള്ളി അ​ഭി​ന​ന്ദി​ച്ചു. നി​യ​മ​സ​ഭ​യി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​ക​ട​ന​മാ​ണ് അ​ദ്ദേ​ഹം കാ​ഴ്ച​വ​ച്ചി​രു​ന്ന​ത്. കേ​ര​ളം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി ചെ​ന്നി​ത്ത​ല അ​റി​യ​പ്പെ​ടു​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൻറെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം താ​ൻ ഏ​റ്റെ​ടു​ക്കു​ന്നു. വി​ശാ​ല​മാ​യ മാ​റ്റം ആ​ഗ്ര​ഹി​ച്ചു​കൊ​ണ്ട് പാ​ർ​ട്ടി എ​ടു​ക്കു​ന്ന ഏ​തു തീ​രു​മാ​ന​വും സ്വീ​ക​രി​ക്കും. പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ സ​ന്ദ​ർ​ഭ​ത്തി​ൽ അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​ച്ചി​ട്ടു പോ​യാ​ൽ പാ​ർ​ട്ടി​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.