പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മെയ്‌ 24ന്‌ ആരംഭിക്കും

0
76

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മെയ്‌ 24ന്‌ ആരംഭിക്കും. ജൂൺ 14 വരെയാണ്‌ സമ്മേളനം.24ന്‌ രാവിലെ 9 ന്‌ അംഗങ്ങളുടെ സത്യപ്രതിജ്ഞയും 25ന്‌ സ്‌പീക്കർ തെരഞ്ഞെടുപ്പും നടക്കും. 26നും 27നും സഭ സമ്മേളിക്കില്ല. തുടർന്ന്‌ 28 ന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും 31 മുതൽ ജൂൺ 2 വരെ നന്ദിപ്രമേയത്തിൽമേലുള്ള ചർച്ചയും നടക്കും.

ജൂൺ നാലിനാണ്‌ 2021‐ 22 വർഷത്തേക്കുള്ള പുതുക്കിയ ബജറ്റും വോട്ട്‌ ഓൺ അക്കൗണ്ട്‌ സമർപ്പണവും. ജൂൺ 7 മുതൽ 9 വരെ ബജറ്റിലുള്ള പൊതുചർച്ചയും 10ന്‌ വോട്ടെടുപ്പും നടക്കും. ജൂൺ 14ന്‌ സമ്മേളനം സമാപിക്കും.