കൈക്കൂലി കേസ്; ലാലു പ്രസാദ് യാദവിന് സിബിഐ ക്ലീന്‍ചിറ്റ്

0
95

മുന്‍ റെയില്‍വേമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ ലാലു പ്രസാദ് യാദവിന് ഡിഎല്‍എഫ് കൈക്കൂലി കേസില്‍ സിബിഐ ക്ലീന്‍ചിറ്റ്. ഡിഎല്‍എഫ് ഗ്രൂപ്പിനും ലാലു പ്രസാദ് യാദവിനുമെതിരെ ഉയര്‍ന്ന ആരോപണത്തില്‍ 2018 ജനുവരിയിലാണ് സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

മുംബയിലെ ബാന്ദ്രയില്‍ റെയില്‍വേ ഭൂമി പാട്ട പദ്ധതിയുടെയും, ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയുടെ നവീകരണവുമായും ബന്ധപ്പെട്ട് ഡിഎല്‍എഫ് ഗ്രൂപ്പ് ലാലു പ്രസാദ് യാദവിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം. ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളായ തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി ലാലു എന്നിവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.