ബ്ലാക്ക് ഫം​ഗസ് അപൂർവ രോഗം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

0
205

ബ്ലാക്ക് ഫം​ഗസ് അപൂർവ രോ​ഗമെന്നും രോ​ഗം ബാധിക്കുന്നത് വളരെ കുറച്ച് പേർക്ക് മാത്രമാണെന്നും അതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ കാറ്റ​ഗറി സി വിഭാ​ഗത്തിൽ പെടുത്തിയിട്ടുള്ള രോ​ഗികളുടെ എണ്ണം കൂടുതലായതിനാൽ ബ്ലാക്ക് ഫം​ഗസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തേക്കാം. ​ഗുരുതരമായ പ്രമേഹ രോ​ഗം ഉള്ളവരിലാണ് ഈ രോ​ഗം കൂടുതലായി കാണുന്നത്. അവരെ കൊവിഡ് ബാധിച്ചാൽ നൽകേണ്ട ചികിത്സാ മാനദണ്ഡങ്ങൾ കൃത്യമായി ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്.

പ്രമേഹ രോ​ഗം നിയന്ത്രണവിധേയമായി നിർത്താനുള്ള പ്രത്യേക ശ്രദ്ധ രോ​ഗികളുടെ ഭാ​ഗത്ത് നിന്നും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.